/kalakaumudi/media/media_files/2025/06/14/6mTmD9cZVi1Sv3jcBKso.jpeg)
കൊച്ചി: കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ജാനകിക്കാട് പോലീസ് സ്റ്റേഷൻ എന്ന ഷോർട്ട് മൂവിയുടെ പ്രകാശന കർമ്മം നടന്നു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് കേരള പോലീസിന്റെ സഹായത്തോടെ നിർമ്മിച്ച ചിത്രമാണിത്. ശ്രീജിത്ത് നായർ ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നു. മയക്ക് മരുന്ന് മാഫിയയ്ക്ക് അടിമയാകുന്ന യുവതലമുറയുടെ കുടുംബ ബന്ധങ്ങളിൽ വലിയ ആഘാതത്തിൽ ഏൽക്കുന്ന മുറിവുകളാണ് ചിത്രത്തിന് ഇതിവൃത്തം. ഇമോഷണൽ ത്രില്ലർ ജോണറിലാണ് കഥ പറഞ്ഞിരിക്കുന്നത്. നിരവധി വൈകാരിക മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിനെ പിടിച്ചുലക്കുന്ന ഷോർട്ട് മൂവിയാണിത്.സി ആർ സലിം,ടോഷ് ക്രിസ്റ്റി, ബാലാജി ശർമ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ. അജിതൻ, നുജൂമ്, അശോക് കൃഷ്ണ, സന്തോഷ് വയനാട്, നാരായണൻ പന്തിരിക്കര, അൻമോക്സ് എയ്ഞ്ചൽ, ജിമ്മി ജസ്, ബഷീർ കോട്ടപ്പുറം, എമിർ സിയ സഹീർ, എഎൻവി എന്നിവർ അഭിനയിച്ചിരിക്കുന്നു.പാലാരിവട്ടം ഹോട്ടൽ റെനൈ കൊച്ചിയിൽ നടന്ന പ്രകാശന കർമ്മം ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ,അസിസ്റ്റന്റ് കമ്മീഷൻ പി.രാജ് കുമാർ,മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ,എൻ.എച്.ആർ.എ.സി.എഫ് നാഷണൽ ചെയർമാൻ അഡ്വ. ഡോ.കെ വിജയരാഘവൻ,സിനിമ നിർമാതാവ് എൻ.എം ബാദുഷ, തുടങ്ങിയവർ പങ്കെടുത്തു.