/kalakaumudi/media/media_files/2025/11/27/whatsapp-2025-11-27-14-55-54.jpeg)
കൊച്ചി : “സ്മാർട്ട് സിറ്റി ആൻഡ് മൊബിലിറ്റി” ശില്പശാല സമാപിച്ചു. രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയിൽ നടന്ന ശില്പശാല ലുലു ഐ.ടി പാർക്ക് ഇൻഫ്രാസ്റ്റ്രക്ചർ ഗ്രൂപ്പിന്റെയും ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അബ്ദുൽ റഹ്മാൻ വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജൈസൺ പോൾ മുളറിക്കൽ അധ്യക്ഷത വഹിച്ചു.കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വകുപ്പിന്റെ വിഭാഗം മേധാവി ഡോ. കെ. ജി പ്രീത ശില്പശാലക്ക് നേതൃത്വം നൽകി.
മൂന്ന് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ ഐ ഒ ടി, ബിഗ് ഡേറ്റ ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി വികസനത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി അടിസ്ഥാനത്തിലുള്ള ഗതാഗത നിരീക്ഷണം , ഇലക്ട്രിക് മൊബിലിറ്റി, നഗര ഗതാഗതത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സ്മാർട്ട് ഗവർണൻസ്, നഗരവളർച്ചയുടെ പരിസ്ഥിതി പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെക്ഷനുകൾ നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
