/kalakaumudi/media/media_files/2025/11/21/shibuthilakan-2025-11-21-12-35-03.jpg)
കൊച്ചി: അന്തരിച്ച പ്രമുഖ നടൻ തിലകന്റെ മകനും ഭാര്യയും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത്.
തികന്റെ മകനായ ഷിബു തിലകൻ, ഭാര്യ ലേഖ എന്നിവരാണ് തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് ബിജെപി ടിക്കറ്റിൽ ഇവർ ജനവിധി തേടുന്നത്.
തൃപ്പൂണിത്തുറ നഗരസഭ 20 -ാം വാർഡിലാണ് ഷിബു തിലകൻ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്.
ഭാര്യ ലേഖ 19-ാം വാർഡിലും ബിജെപി സ്ഥാനാർത്ഥിയായി ജനഹിതം തേടുന്നു. തിരുവാങ്കുളം കേശവൻപടിയിലാണ് ഷിബുവും കുടുംബവും താമസിക്കുന്നത്.
കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം നടന്നപ്പോഴാണ് 1996 മുതൽ ഷിബു തിലകൻ ബിജെപി രാഷ്ട്രീയത്തിനൊപ്പം ചേർന്നത്.
കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
തിലകന്റെ ആറ് മക്കളിൽ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. ഏതാനും സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
