ചിലമ്പൊലി നാദം ഉയർന്നു : ചിലങ്ക 2025 ന് തുടക്കമായി

എറണാകുളം ജില്ലാ പഞ്ചായത്ത് കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ന് തിരി തെളിഞ്ഞു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-07 at 6.14.04 PM-1

തൃക്കാക്കര : എറണാകുളം ജില്ലാ പഞ്ചായത്ത് കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. സാങ്കേതികമായ കാര്യങ്ങൾക്കപ്പുറം കലാരൂപങ്ങളും സംസ്കാരവും ആണ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് കളക്ടർ പറഞ്ഞു. അവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്തിനെ കളക്ടർ അഭിനന്ദിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അധ്യക്ഷനായി. കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്റർ രക്ഷാധികാരി ഡോ. കെ കെ എൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. നൃത്താധ്യാപിക സുയന്ദി മുരളീധരൻ, കളരിപ്പയറ്റ് ഗുരുക്കൾ പത്മശ്രീ മീനാക്ഷിയമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം ജെ ജോമി, സനിത റഹീം, ഉല്ലാസ് തോമസ്, ശാരദ മോഹൻ, ലിസി അലക്സ് , കെ വി അനിത, റാണിക്കുട്ടി ജോർജ് , ഷൈമി വർഗീസ്,റഷീദ സലീം, ഷാന്റി എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീഖ്, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന നൃത്തോത്സവത്തിൽ 8 നൃത്ത വിദ്യാലയങ്ങളിൽ നിന്നായി നൂറിൽപരം കലാതാരങ്ങൾ വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ അവതരിപ്പിക്കും. നൃത്തോത്സവത്തിന്റെ ആദ്യ ദിനത്തിൽ ആറംങ്ങോട്ടുകര ഗായത്രി നൃത്ത സംഗീത വിദ്യാലയം, എറണാകുളം ഹരകൃപ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്, തൃപ്പൂണിത്തുറ പ്രയാണ ഡാൻസ് അക്കാദമി, കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻ്റർ, ആലുവ നൃത്താഞ്ജലി എന്നീ നൃത്തവിദ്യാലയങ്ങളിൽ നിന്നുളള കലാ താരങ്ങൾ വിവിധ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു രണ്ടാം ദിവസമായ ഇന്ന് കളമശ്ശേരി ഗ്രീസ് കഥക് ഡാൻസ് അക്കാദമി, വാടാനപ്പള്ളി ആത്മകലാപീഠം, ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻ്റർ, പെരുമ്പാവൂർ നാട്യ കൈരളി സ്പേസ് ഫോർ ആർട്സ് എന്നീ നൃത്ത വിദ്യാലയങ്ങളിൽ നിന്നുളളവരുടെ വിവിധ നൃത്തരൂപങ്ങൾ അരങ്ങേറും

Ernakulam District Panchayat