/kalakaumudi/media/media_files/2026/01/16/sargam-2026-01-16-15-48-12.jpg)
തിരുവനന്തപുരം: സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷി സർഗോത്സവം സവിശേഷ കാർണിവൽ ഒഫ് ദി ഡിഫറന്റ് 19 മുതൽ 21 വരെ തിരുവനന്തപുരത്തു വെച്ച് നടക്കും .
മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി നാളെ 3 മുതൽ 6 മണിവരെ ഭിന്നശേഷി പ്രതിഭകളുടെ ഫ്‌ളാഷ് മോബ് നടക്കും.
സവിശേഷ ഉദ്ഘാടനം 19 ന് രണ്ടുമണിക്ക് ടഗോർ തിയറ്ററിൽ മന്ത്രി ആർ.ബിന്ദു നിർവഹിക്കും.
മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. 19 മുതൽ 21 വരെ ടഗോർ തിയറ്ററിൽ വിവിധ പ്രദർശനങ്ങളുണ്ടാകും.
ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ മേള 20 ന് 9 മണി മുതൽ ഗവൺമെന്റ് വിമൻസ് കോളേജിൽ നടക്കും.
ഇൻക്‌ള്യൂസീവ് സ്‌പോർട്‌സ് മീറ്റ് 20 ന് 9 മണിക്ക് ചന്ദ്രശേഖരൻ നായർസ്‌റ്റേഡിയത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സമാപനസമ്മേളനം 21 ന് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗായിക വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
