ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഫ്‌ളാറ്റില്‍നിന്ന് 22 പവന്‍ സ്വര്‍ണം പിടിച്ചെടുത്തു

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പപാളികളില്‍ സ്വര്‍ണം പൂശിയത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു

author-image
Biju
New Update
UNNI

ബെംഗളൂരു: ശബരിമലയില്‍നിന്ന് കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്തുന്നതിന്റെ ഭാഗമായി തിരച്ചില്‍ നടത്തുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം പിടികൂടി. 176 ഗ്രാം സ്വര്‍ണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ബെംഗളൂരു ശ്രീരാംപുരയിലെ പോറ്റിയുടെ വാടക ഫ്‌ളാറ്റില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 

അതിനിടെ, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പപാളികളില്‍ സ്വര്‍ണം പൂശിയത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു. 

ശബരിമലയില്‍നിന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റി കടത്തിയ സ്വര്‍ണം കര്‍ണാടകയിലെ ബെള്ളാരിയില്‍നിന്ന് കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, വ്യാപാരിയായ ഗോവര്‍ധന് കൈമാറിയ സ്വര്‍ണമാണ് കണ്ടെത്തിയത്.

ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരം. സ്വര്‍ണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി 476 ഗ്രാം സ്വര്‍ണം തനിക്കു നല്‍കിയെന്നാണ് ഗോവര്‍ധന്റെ മൊഴി. അത്രയും സ്വര്‍ണം കണ്ടെത്താനായോ എന്നു വ്യക്തമല്ല.