/kalakaumudi/media/media_files/2026/01/19/pakarcha-2026-01-19-13-30-27.jpg)
തിരുവനന്തപുരം: പുതുവർഷത്തിലും മരണം വിതച്ച് അമീബിക് മസ്തിഷ്‌കജ്വരം .മൂന്നാഴ്ചയ്ക്കിടെ 4 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.
10 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴെണ്ണവും തിരുവനന്തപുരത്താണ്. കൊല്ലം, മലപ്പുറം, തൃശൂർ ജില്ലകളിൽ ഓരോ കേസ് വീതം റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മരണം. കഴിഞ്ഞവർഷം ആകെ 201 അമീബിക് മസ്തിഷ്‌കജ്വരകേസ് റിപ്പോർട്ട് ചെയ്തതിൽ 47 പേർ മരിച്ചു പനി ബാധിച്ചവരുടെ എണ്ണം മൂന്നാഴ്ചക്കുള്ളിൽ ലക്ഷം കടന്നു.
1.12 ലക്ഷം പേരാണ് ചികിത്സ തേടിയത്. 26,691 പേർക്ക് ഛർദി, അതിസാരരോഗങ്ങൾ പിടിപെട്ടു. ഡങ്കിപ്പനി ബാധിച്ച 742 പേരിൽ 4 പേർ മരിച്ചു.
124 എലിപ്പനി ബാധിതരിൽ രണ്ടുപേരും 894 മഞ്ഞപ്പിത്തബാധിതരിൽ 3 പേരും മരിച്ചു. ചെള്ളുപ്പനിയും വ്യാപിക്കുന്നുണ്ട്.
ഈ രോഗം 57 പേരെ ബാധിച്ചതിൽ ഒരാൾ മരിച്ചു. 5 ഷിഗെല്ല കേസുകളും ഒരു എംപോക്‌സ് കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
