സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ കൊടിയേറ്റം

25 വേദികളിൽ 250 ഇനങ്ങളിലായി 15,000 കലാപ്രതിഭകൾ മാറ്റുരയ്ക്കും. ചടങ്ങളിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും.റവന്യൂ മന്ത്രി കെ.രാജൻ സ്വാഗതം പറയും

author-image
Devina
New Update
kalol

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ കൊടിയേറ്റം . 14 ന്  രാവിലെ 10 ന് തേക്കിൻകാട് മൈതാനത്ത്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

 25 വേദികളിൽ 250 ഇനങ്ങളിലായി 15,000 കലാപ്രതിഭകൾ മാറ്റുരയ്ക്കും. ചടങ്ങളിൽ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനാകും.

റവന്യൂ മന്ത്രി കെ.രാജൻ സ്വാഗതം പറയും.

 കേന്ദ്രസഹസമന്ത്രി സുരേഷ്‌ഗോപി മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.എൻ.ബാലഗോപാൽ, പി.രാജീവ്, റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെശശീന്ദ്രൻ, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ.ചിഞ്ചുറാണി, എന്നിവർ പങ്കെടുക്കും.

 സർവംമായഎന്ന സിനിമയിൽ ഡെലുലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റിയ ഷിബു മുഖ്യാതിഥിയാകും.

ഉത്തരവാദിത്വ കലോത്സവമാണ് കലോത്സവത്തിന്റെ ആപ്തവാക്യം. ഇതു സംബന്ധിച്ച വിശദീകരണം പൊതുവിദ്യാഭ്യാസസെക്രട്ടറി ഡോ.കെ.വാസുകി നൽകും.

ബി.കെ.ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തിന്റെ അവതരണം കലാമണ്ഡലം നിർവഹിക്കും.

 14 ന് രാവിലെ 9 ന് 100 വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപം അരങ്ങേറും.

കിഴക്കൂട്ട് അനിയർ മാരാർ ചെറുശേ്ശരി കുട്ടൻ മാരാർ എന്നിവർ നേതൃത്വം നൽകും.

8 ന് വൈകിട്ട് നാലിന് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.