/kalakaumudi/media/media_files/FH3d4cHmpRYH2cXD2pGb.jpg)
ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ഒളിംപ്ക്സ് മാതൃകയില്‍ എറണാകുളത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഒക്ടോബര്‍ 18, 19, 20, 21, 22 തീയതികളിലായിരിക്കും ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന ആദ്യ സ്‌പോര്‍ട്‌സ് മേള. മേളയ്ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും തയ്യാറാക്കും.കൂടുതല്‍ മത്സര ഇനങ്ങള്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഒളിമ്പിക്‌സ് മാതൃകയിലായിരിക്കും സ്‌പോര്‍ട്‌സ് മേള നടക്കുക. ഒളിമ്പിക്‌സ് മാതൃകയില്‍ അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെ കായിക മേളയും നടക്കും.