/kalakaumudi/media/media_files/2025/12/22/samsa-2025-12-22-15-19-54.jpg)
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ സംസ്ഥാനത്ത് രൂക്ഷമായി തുടരുമ്പോഴും നയപരമായ തീരുമാനമെടുക്കേണ്ടതും കാര്യക്ഷമമായ ഇടപെടലുകൾ നടത്തേണ്ടതുമായ സംസ്ഥാന വന്യജീവി ബോർഡ് നിർജീവമായിട്ട് 10 മാസം 2022 ഫെബ്രുവരിയിൽ രൂപികരിച്ച വന്യജീവി ബോർഡിന്റെ കാലാവധി കഴിഞ്ഞ ഫെബ്രുവരി 3 ന് അവസാനിച്ചു.
ശേഷം പുനസംഘടിപ്പിച്ചില്ല. 3 വർഷമാണ് കാലാവധി. മുഖ്യമന്ത്രി ചെയർപേഴ്‌സനും വനം മന്ത്രി വൈസ് ചെയർപേഴ്‌സനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ മെംബർ സെക്രട്ടറിയുമായ ബോർഡിൽ 31 അംഗങ്ങളാണ് ഉള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും കാലാവധി അവസാനിച്ചശേഷം രണ്ടരവർഷം ബോർഡ് ഉണ്ടായിരുന്നില്ല.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം വർഷത്തിൽ ചുരുങ്ങിയത് 2 പ്രാവശ്യമെങ്കിലും യോഗം ചേരണമെന്നാണ് ചട്ടം.
എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 3 വർഷത്തിനിടെ 3 പ്രാവശ്യം മാത്രമാണ് ബോർഡ് കൂടിയത്.
രണ്ടാം പിണറായി സർകർ അധികാരത്തിൽ വന്നശേഷം ഓൺലൈനായി 5 യോഗങ്ങൾ ചേർന്നു.
കാലാവധി അവസാനിച്ച ശേഷം ബോർഡ് കൂടി നിർണായക തീരുമാനങ്ങളെടുത്തതിനെതിരെ വിമർശനമുയർന്നെങ്കിലും സർക്കാർ കാര്യമാക്കിയില്ല.
കാലാവധി അവസാനിച്ച വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കുന്നതുവരെ തൽസ്ഥിതി തുടരുമെന്നും വനും വകുപ്പ് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
