/kalakaumudi/media/media_files/2025/07/07/whatsapp-image-2-2025-07-07-19-59-20.jpeg)
തൃക്കാക്കര : ജൂലൈ 9ന് നടക്കുന്ന അഖിലേന്ത്യാ പണി മുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ നേതൃത്വം കൊടുക്കുന്ന അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് വിളംബരം നടത്തി. എറണാകുളം സിവിൽ സ്റ്റേഷനിൽ നടന്ന പണിമുടക്ക് വിളംബര പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ലാ കമ്മറ്റിയംഗം പ്രിയ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മറ്റിയംഗം എ.ജി.അനിൽകുമാർ, ഉണ്ണി ഗൗതമൻ, എം.സി. ഷൈല, കെ.പി. പോൾ, വിജീഷ് ചന്ദ്രൻ, കെ.വി.അർജ്ജുൻ രാജ്, സി.എ. സനൂബ് എന്നിവർ സംസാരിച്ചു.