/kalakaumudi/media/media_files/2025/04/23/pDPNWci77lKYqkBRlAJ9.jpeg)
കൊച്ചി: കശ്‍മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരക്രമണം രാജ്യത്തിനു നേരെയല്ല, മറിച്ചു ഓരോ ഇന്ത്യക്കാരന്റെയും നേരെയുള്ള ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭീകരതയെ അടിച്ചമർത്താനുള്ള നടപടികൾ രാജ്യം കൈക്കൊള്ളണമെന്നും, ഇതിന്റെ പുറകിൽ ആരാണെങ്കിലും ഒരു കാരണവശാലും അത്തരം ശക്തികളെ നമ്മൾ പ്രോത്സാഹിപ്പിക്കില്ലെന്നും നമ്മുടെ രാജ്യത്തിന്റെ രക്ഷയാണ് ഏറ്റവും പ്രധാനമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരെ അണി ചേരണമെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരക്രമണത്തിൽ പ്രതിഷേധിച്ചു കെ.പി.സി.സി ആഹ്വാനം ചെയ്ത ഭീകര വിരുദ്ധ പ്രതിജ്ഞയും പ്രതിഷേധവും എറണാകുളം രാജേന്ദ്ര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ചൊല്ലിക്കൊടുത്ത ഭീകര വിരുദ്ധ പ്രതിജ്ഞ പ്രവർത്തകർ ഏറ്റു ചൊല്ലി. തുടർന്ന് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ദീപം തെളിയിച്ചു, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്നു ഹൈബി ഈഡൻ എംപി കെപിസിസി ജനറൽ സെക്രട്ടറി ബി എ അബ്ദുൽ മുത്തലിബ് എംഎൽഎമാരായ പി ജെ വിനോദ് അൻവർ സാദത്ത് എൽദോസ് കുന്നപ്പള്ളി നേതാക്കളായ അജയ് തറയിൽ എൻ വേണുഗോപാൽ കെ പി ധനപാലൻ ഡൊമിനിക് പ്രസന്റേഷൻ ടി എം സക്കീർ ഹുസൈൻ ഐ കെ രാജു എം ആർ അഭിലാഷ് തമ്പി സുബ്രഹ്മണ്യം ചാൾസ് ഡയസ് ജോസഫ് ആൻറണി അബ്ദുൽ ലത്തീഫ് കെ വി പി കൃഷ്ണകുമാർ പോളച്ചൻ മണിയൻകോട് എൻ ആർ ശ്രീകുമാർ സേവിയർ തായങ്കരി പി ഡി മാർട്ടിൻ എംപി ശിവദത്തൻ റീസ് പുത്തൻവീടൻ സിജോ ജോസഫ് സുനില സിബി തുടങ്ങിയവർ സംസാരിച്ചു