തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഇ. ശ്രീധരന്‍. റെയില്‍വേ മന്ത്രി ആവശ്യപ്പെട്ടാല്‍ ഉടന്‍ ദില്ലിയിലെത്തി പദ്ധതിയുടെ രൂപരേഖ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹംവ്യക്തമാക്കി. കേന്ദ്രം നിര്‍ദേശിച്ച മൂന്നോ നാലോ വരി പാത വികസനം പ്രായോഗികമല്ലെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ശ്രീധരന്റെ ബദല്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോഴും, കേരളത്തില്‍ മൂന്നോ നാലോ വരി പാത വികസനത്തിനാണ് കേന്ദ്രം പരിഗണിക്കുന്നതെന്ന് റെയില്‍വേ മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാണ് .'റെയില്‍വേ മന്ത്രി ആവശ്യപ്പെട്ടാല്‍ ഉടന്‍ ദില്ലിയിലെത്തി ബദല്‍ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. സില്‍വര്‍ലൈനിനെക്കാള്‍ മെച്ചപ്പെട്ടതാണ് ഈ ബദല്‍.സില്‍വര്‍ലൈന്‍ പദ്ധതി നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്, സ്ഥലമേറ്റെടുക്കലിനെതിരായ ശക്തമായ പ്രതിഷേധവും കേന്ദ്രത്തിന്റെ എതിര്‍പ്പും മൂലമാണ്. എന്നാല്‍, കേന്ദ്രവുമായി അടുത്ത ബന്ധമുള്ള ശ്രീധരന്റെയും ഡിഎംആര്‍സിയുടെയും സഹായത്തോടെ പദ്ധതി വീണ്ടും പാതയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഇനി കേന്ദ്രത്തിന്റെ നയപരമായ തീരുമാനമാണ് നിര്‍ണായകം.
കേന്ദ്രം നിര്‍ദേശിച്ച മൂന്ന്-നാല് വരി പാത വികസനം പ്രായോഗികമല്ല: ഇ ശ്രീധരന്‍
കേന്ദ്രം നിര്‍ദേശിച്ച മൂന്നോ നാലോ വരി പാത വികസനം പ്രായോഗികമല്ലെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു
New Update