/kalakaumudi/media/media_files/2025/10/17/press-meet-2025-10-17-19-39-31.jpeg)
തൃക്കാക്കര: ഇരുപത്തിയഞ്ച് കോടിയുടെ ഓൺലൈൻ ഷെയർ ട്രേഡിംഗ്തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കൊച്ചി സിറ്റി സൈബര്ഴ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് സ്വദേശികളായ പി.കെ റഹീസ് (39), വി.അൻസാർ (39) സി.കെ അനീസ് റഹ്മാൻ (25) എന്നിവരെയാണ്കൊച്ചിസൈബർ പോലീസ് കോഴിക്കോട് നിന്നും പിടികൂടിയത്.
www.capitalix.com എന്ന വെബ് സൈറ്റ് വഴി ട്രേഡിംഗ് നടത്തി ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 90 തവണകളായി 25 കോടി രൂപയാണ് 2023 മാർച്ച് 15 മുതൽ 2025 ഓഗസ്റ്റ് 29 വരെയുള്ള കാലയളവിൽ 25 ബാങ്ക് അക്കൌണ്ടുകളിലേക്കായി പ്രതികൾപരാതിക്കാരനിൽ നിന്നും തട്ടിയെടുത്തത്.
ഫോൺ കോളുകളും, ടെലഗ്രാം ചാറ്റിംഗുകളും വെബ്സൈറ്റ് ആപ്ലിക്കഷനുകളും വഴിയുമാണ് തട്ടിപ്പ് അരങ്ങേറുന്നത്. ഫേസ്ബുക്ക് പരസ്യം വഴിയാണ് പ്രതികൾപരാതിക്കാരനിൽ നിന്നും പണം തട്ടിയത്. ക്യാപ്പിറ്റലക്സ് എന്ന കമ്പനിയുടെ പേരിൽ വ്യാജ ഷെയർ ട്രേഡിംഗിലുടെ പെട്ടെന്ന് ലഭിക്കുന്ന ഉയർന്ന ലാഭമാണ് ആളുകളെ ഇത്തരം വ്യാജനിക്ഷേപങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.
പ്രതികൾ 40 ബാങ്ക് അക്കൗണ്ടുകൾവഴി , 250 സിം കാർഡുകൾ , 40 മൊബൈൽഫോണുകൾ, നിരവധി ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും, നിരവധി ഡെബിറ്റ് കാറുകൾ , തുടങ്ങിയവ പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കോഴിക്കോടുള്ള ഫ്‌ളാറ്റിൽ നിന്നും പിടിച്ചെടുത്തു.