കുടുംബ പശ്ചാത്തലത്തിലുള്ള ജെറിയുടെ ആൺമക്കൾ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

എമ്മാ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമ്മിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത "ജെറിയുടെ ആൺമക്കൾ" എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-06-30 at 7.22.11 PM

 

കൊച്ചി: എമ്മാ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് നിർമ്മിച്ച് ജിജോ സെബാസ്റ്റ്യൻ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത "ജെറിയുടെ ആൺമക്കൾ" എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. നടി അന്നാ രേഷ്മ രാജൻ, മോക്ഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ റിലീസായത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തിൽ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തിൽ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിൻ, ഷൈലജ പി. അംബു, നീതു ശിവ തുടങ്ങിയ ഇഷ്ട താരങ്ങൾക്കൊപ്പം മാസ്റ്റർ കെവിൻ, മാസ്റ്റർ ഇവാൻ എന്നി പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. 
പ്രവാസി എൻജിനീയറായ ജെറി ഏറെ കാലങ്ങൾക്കുശേഷം അവധിക്ക് നാട്ടിൽ വരുമ്പോൾ സ്കൂൾ വിദ്യാർത്ഥികളായ കെവിൻ, ഇവാൻ എന്ന  രണ്ട് ആൺകുട്ടികളിൽ നിന്നും, ക്ലാര എന്ന ഭാര്യയിൽ നിന്നും നേരിടേണ്ടി വരുന്ന "അപരിചിതത്വ" മാണ് സിനിമയുടെ കഥാതന്തു. സന്തോഷകരമായ ഒരു അവധിക്കാല ദാമ്പത്യജീവിതം പ്രതീക്ഷിച്ചെത്തുന്ന ജെറിയെ കുട്ടികളുടെയും, ക്ലാരയുടെ പെരുമാറ്റം അസ്വസ്ഥനാക്കുന്നു . അതിന്റ്റെ കാരണം തേടുന്ന ജെറി, ഒടുവിൽ ആ നിഗൂഢമായ രഹസ്യമറിയുമ്പോൾ ജെറിക്കൊപ്പം പ്രേക്ഷകനും അത്യന്തം ജിജ്ഞാസ ഉണ്ടാവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മഞ്ജു, ഡിഓപി സുനിൽ പ്രേം, എഡിറ്റർ കെ. ശ്രീനിവാസ്, സംഗീതം റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം മുരളി അപ്പാടത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സാജു എഴുപുന്ന, കലസംവിധാനം ഷിബുരാജ് എസ് കെ, വസ്ത്രാലങ്കാരം അജി ആലപ്പുഴ, മേക്കപ്പ് ലാൽ കരമന, സ്റ്റിൽസ് അനു പള്ളിച്ചൽ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കൊല്ലം  തുടങ്ങിയവരാണ്. ഈ ചിത്രത്തിലൂടെ പ്രമുഖനായ ക്രിസ്തിയ ഭക്തിഗാന രചയിതാവ് ഫാദർ ഷാജി തുമ്പേചിറയിൽ ആദ്യമായി സിനിമയ്ക്ക് ഗാനം എഴുതുന്നു. സ്റ്റുഡിയോ ചിത്രാഞ്ജലി. പബ്ലിസിറ്റി ഡിസൈനർ പ്രമേഷ് പ്രഭാകർ. പി.ആർ.ഓ എം കെ ഷെജിൻ.

Malayalam Movie News