/kalakaumudi/media/media_files/2026/01/21/images-2026-01-21-22-29-19.jpg)
കൊച്ചി : കാക്കനാട് ഗവൺമെന്റ് പ്രസിലെ ശുചി മുറി ശുചികരിക്കാൻ ആളില്ലാതെ ചീഞ്ഞുനാറുന്നു. 180 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഗവൺമെന്റ് പ്രസ്സിലാണ് ഈ ദ്യൂര്യോഗം. ശുചി മുറി വൃത്തിയാക്കുന്ന തസ്തികയിലുള്ള ഏക ജീവനക്കാരനെ എസ്ഐആർ നടപടികൾക്കായി ബി.എൽ.ഒ യായി നിയമിച്ചതിനെ തുടർന്നാണ് ഈ പ്രതിസന്ധി. കേരളത്തിന്റെ പല ജില്ലകളിൽ നിന്നും വളരെ രാവിലെ തന്നെ പുറപ്പെട്ടു ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരാണ് ഇവിടെയുള്ളത്. പഞ്ചിങ് വഴി ഹാജർ രേഖപ്പെടുത്തിയാണ് ജോലിക്ക് കയറുന്നത്. ഇങ്ങനെയെത്തുന്ന ജീവനക്കാർക്കു പ്രാഥമിക കർത്തവ്യങ്ങൾ പോലും നിർവഹിക്കാൻ പറ്റാതെ വലയുകയാണ്. എസ് ഐആർ നടപടികൾ പൂർത്തിയാകുന്ന അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ വരെ ഗവൺമെന്റ് പ്രസ് ജീവനക്കാർ ഇത് സഹിക്കേണ്ടി വരുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക.ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു. എറണാകുളം ഗവൺമെൻറ് പ്രസസ്സ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പരാതി നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
