പരിശീലന പരിപാടി സമാപിച്ചു.

കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ബ്ലോക്കിലെ കർഷകർക്കായി ഗ്രാമീണ കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഹാളിൽ വെച്ച് നടന്ന രണ്ടുദിവസത്തെ പരിശീലന പരിപാടി സമാപിച്ചു.

author-image
Shyam Kopparambil
New Update
WhatsApp Image 2025-08-04 at 12.16.34 PM

തൃക്കാക്കര: കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ബ്ലോക്കിലെ കർഷകർക്കായി ഗ്രാമീണ കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഹാളിൽ വെച്ച് നടന്ന രണ്ടുദിവസത്തെ പരിശീലന പരിപാടി സമാപിച്ചു. വിവിധ സംയോജിത കീട രോഗ നിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ വിളകളിലെ കീട രോഗബാധകളും അവയുടെ നിയന്ത്രണ മാർഗ്ഗങ്ങളും പ്രത്യേകിച്ച് ജൈവ നിയന്ത്രണ മാർഗങ്ങൾ സംബന്ധിച്ച് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എലിസബത്ത് ജയ തോമസും കൃഷി ഓഫീസർ ശ്രീകാന്ത് എന്നിവർ വിശദമായി ക്ലാസുകൾ എടുത്തു .

കേന്ദ്ര-സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ ലാബുകളിൽ വളർത്തി കർഷകർക്ക് നൽകുന്ന വിവിധ മുട്ട കാർഡുകളും വിവിധ ഇരപിടിയൻ പ്രാണികളും ജീവികളും തയ്യാറാക്കുന്നതും അവയെ വളർത്തുന്നതുമായ കാര്യങ്ങളിൽ കർഷകർക്ക് പരിശീലനം നൽകി. കേന്ദ്ര ഗവൺമെന്റ് പുതിയതായി തയ്യാറാക്കിയ എൻ പി എസ് എസ് മൊബൈൽ ആപ്ലിക്കേഷൻ അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ ടോം ചെറിയാൻ കർഷകർക്ക് വിശദീകരിക്കുകയും അവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. കീടനാശിനികൾ കൃഷിയിടത്തിൽ ആവശ്യമായി വന്നാൽ അവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതും ഈ ക്ലാസുകളിൽ പ്രതിപാദിച്ചു. കൃഷിയിട സന്ദർശനത്തിനും ജൈവ കീട നിയന്ത്രണ ഉപാധികളുടെ പ്രദർശനത്തിനും സയന്റിഫിക് അസിസ്റ്റന്റുമാരായ കാർത്തിക, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

Vayanad