/kalakaumudi/media/media_files/2024/11/06/BH2IsSpCj4ZoKWl9piWo.jpeg)
ആലുവ: ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ് ) ആലുവ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ സത്യാഗ്രഹ ധർണ്ണ നടത്തി.സമരം ഡി.സി.സി.ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ധർണ്ണ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അലിയാർ , ജില്ലാ പ്രസിഡന്റ് കെ.കെ ഷാജി, ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയംഗം പോളി ഫ്രാൻസീസ്,ജില്ലാ സെക്രട്ടറി അനിൽ കുമാർ, യൂണിറ്റ് സെക്രട്ടറി ഷാജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.ശബളം കൃത്യമായി നൽകുക,ഡി.എ.കുടിശ്ശിക അനുവദിക്കുക, പി.എസ്.സി വഴി നിയമനങ്ങൾ നടത്തുക, രാഷ്ട്രിയപരമായ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
