സത്യം തെളിയും, തുറന്നുപറയാന്‍ ഒരുപാടുണ്ട്: നടന്‍ സുധീഷ്

കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.

author-image
Prana
New Update
sudheesh
Listen to this article
0.75x 1x 1.5x
00:00 / 00:00

തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടന്‍ സുധീഷ്. ഇപ്പോള്‍ അതേക്കുറിച്ച് പറയുന്നില്ലെന്നും എന്നാല്‍, ഒരു പാട് കാര്യങ്ങള്‍ തുറന്ന് പറയാനുണ്ടെന്നും സുധീഷ് പറഞ്ഞു. അക്കാര്യം വൈകാതെ തുറന്ന് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ലഭിക്കണം. അന്വേഷിച്ച് തെളിയിക്കേണ്ട കാര്യമാണ് ഇതെന്നും സുധീഷ് പറഞ്ഞു.

കോഴിക്കോട് സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സുധീഷിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. 364 (അ) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തുടര്‍ന്ന്, സിനിമാരംഗത്തെ ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ നടന്‍ സുധീഷിന്റെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിക്കുമെന്നാണ് സൂചന.

ഇടവേള ബാബുവിനെനെതിരെയും ഇതേ യുവതി നേരത്തെ ആരോപണം നടത്തിയിരുന്നു.'അമ്മ'യില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടവേള ബാബു ആവശ്യപ്പെട്ടുവെന്നാണ് യുവതി ആരോപിച്ചിരുന്നത്. 'അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്ജസ്റ്റ് ചെയ്യാന്‍ പറഞ്ഞു. രണ്ട് ലക്ഷത്തിന് പകരം അഡ്ജസ്റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട അവസരവും കിട്ടും എന്ന് പറഞ്ഞു. അഡ്ജസ്റ്റ് ചെയ്താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു', എന്നാണ് ജൂനിയര്‍ ഇടവേള ബാബുവിന് എതിരായ ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ ആരോപണം.

 

Sudheesh Rape Case actor