അൾട്ടിമേറ്റ് ട്രൂത്ത്   പ്രകാശനം ചെയ്തു

കെ ഡി ജോസഫ് സാർത്തോ  എഴുതിയ അൾട്ടിമേറ്റ് ട്രൂത്ത് എന്ന  വൈജ്ഞാനിക ഗ്രന്ഥത്തിന്റെ പ്രകാശനം  തമ്മനം വിനോദ് ലൈബ്രറി എഴുത്തിടത്തിന്റെ നേതൃത്വത്തിൽ നടന്നു.

author-image
Shyam Kopparambil
New Update
sdsd

കൊച്ചി :  കെ ഡി ജോസഫ് സാർത്തോ  എഴുതിയ അൾട്ടിമേറ്റ് ട്രൂത്ത് എന്ന  വൈജ്ഞാനിക ഗ്രന്ഥത്തിന്റെ പ്രകാശനം  തമ്മനം വിനോദ് ലൈബ്രറി എഴുത്തിടത്തിന്റെ നേതൃത്വത്തിൽ നടന്നു. ലൈബ്രറി കൗൺസിൽ കണയന്നൂർ താലൂക്ക് പ്രസിഡന്റ് എ കെ ദാസ് പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരി സുധ അജിത്തിന് നൽകി നിർവഹിച്ചു .എഴുത്തുകാരി എം എസ് ശ്രീകല പുസ്തക പരിചയം നടത്തി. . പത്രപ്രവർത്തകൻ  ഷാജി ഇടപ്പള്ളി, കെ ഡി വിൻസന്റ്, വിൻസെന്റ് കല്ലറക്കൽ, കെ എ യൂനസ് , ലൈബ്രറി സെക്രട്ടറി  ഹുസൈൻ കോതാറത്ത് , ജോസഫ് സാർത്തോ എന്നിവർ സംസാരിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്  കെ എൻ ലെനിൻ അധ്യക്ഷത വഹിച്ചു  
kochi