മെട്രോനിർമ്മാണത്തിലെ അശാസ്ത്രീയത വ്യാപാര മേഖലയെ തകർക്കുന്നു.  കെ.എച്ച്.ആർ.എ

തൃക്കാക്കര മേഖലയിലെ  ഹോട്ടൽ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണവും, ഫോസ്റ്റാക് സർട്ടിഫിക്കറ്റ് വിതരണവും, വിദ്യാഭ്യാസ പുരസ്ക്കാരവിതരണവും നടന്നു.

author-image
Shyam Kopparambil
New Update
HOTEL

തൃക്കാക്കര: മെട്രോനിർമ്മാണത്തിലെ അശാസ്ത്രീയത വ്യാപാര മേഖലയെ തകർക്കുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ( കെ.എച്ച്.ആർ.എ.) സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.കാക്കനാട് യൂണിറ്റിന്റെ  വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃക്കാക്കര മേഖലയിലെ അനധികൃത വഴിയോരക്കച്ചവടം ഹോട്ടലുകാർക്ക് ഭീഷണിയാവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു.ഹോട്ടലുകളിലെ ജൈവ, അജൈവ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുവാനുള്ള ബിന്നുകളുടെ വിതരണോഘാടനം തൃക്കാക്കര നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ഉണ്ണി കാക്കനാട് നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ അബ്ദുൾ ഷാനയെ ചടങ്ങിൽ ആദരിച്ചു.തുടർന്ന്  മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പോലീസ് ഉദ്യോഗസ്ഥരായ രഹ്ന, അരുൺകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് തൃക്കാക്കര മേഖലയിലെ  ഹോട്ടൽ തൊഴിലാളികൾക്കുള്ള ഹെൽത്ത് കാർഡ് വിതരണവും, ഫോസ്റ്റാക് സർട്ടിഫിക്കറ്റ് വിതരണവും, വിദ്യാഭ്യാസ പുരസ്ക്കാരവിതരണവും നടന്നു. ജില്ലാ സെക്രട്ടറി കെ. ടി. റഹിം, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്‌ദുൾ സമദ്, ജില്ലാ ജോ. സെക്രട്ടറി ബിജു അളകാപുരി, വാർഡ് കൗൺസിലർ സി. സി. വിജു,ഫുഡ് സേഫ്‌ടി ഓഫീസർ ചൈത്രഭാരതി, ഐ.ടി.സി. ലിമിറ്റഡ് ബ്രാഞ്ച് മാനേജർ ബിജിത്ത് സിദ്ധാർത്ഥൻ, യൂണിറ്റ് രക്ഷാധികാരി ജലാലുദ്ദീൻകുഞ്ഞ്, യൂണിറ്റ് സെക്രട്ടറി ഷെയ്ക് ഷാഫി, യൂണിറ്റ് ട്രഷറർ മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.

Thrikkakara hotel