/kalakaumudi/media/media_files/2025/12/24/vande-auto-2025-12-24-06-54-10.jpg)
തിരുവനന്തപുരം: കാസര്‍കോട്തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ വര്‍ക്കലയ്ക്കടുത്ത് അകത്തുമുറിയില്‍ ഓട്ടോയില്‍ ഇടിച്ചു. റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ സിബിയെ (28) ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യപിച്ചിരുന്നെന്നാണ് നിഗമനം.
അപകടത്തിനുശേഷം സിബി ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിന്‍ ഓട്ടോറിക്ഷ ട്രാക്കില്‍നിന്ന് മാറ്റിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
