/kalakaumudi/media/media_files/2025/11/09/kn-balgopal-2025-11-09-12-04-19.jpg)
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി.
വെഞ്ഞാറമൂട് വാമനപുരത്ത് വെച്ചാണ് അപകടമുണ്ടായത്.അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കാർ, മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കവെ എതിരേ വന്ന മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു.
ഇടിച്ച വാഹനത്തിലെ ഡ്രൈവറെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ വന്ന ജി സ്റ്റീഫൻ എംഎൽഎയുടെ വാഹനത്തിൽ കയറി മന്ത്രി ബാല​ഗോപാൽ തിരുവനന്തപുരത്തേക്ക് പോയി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
