നടി ആക്രമിക്കപ്പെട്ട കേസിലെ വിധി തൃപ്‍തികരമല്ല;മന്ത്രിയുമായി ആലോചിച്ച് അപ്പീൽ നൽകും ,മന്ത്രി പി രാജീവ്

പ്രോസിക്യൂഷനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയിൽ അപ്പീലുമായി മുന്നോട്ടു പോകുന്നതിനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു

author-image
Devina
New Update
rajeev

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ   കോടതി വിധി ഒരിക്കലും തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്.

 പ്രോസിക്യൂഷനും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയിൽ അപ്പീലുമായി മുന്നോട്ടു പോകുന്നതിനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു .

കേസിലെ മുഴുവൻ വിധിയും വായിച്ചിട്ടില്ല. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അന്നുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ചാനലിൽ എഴുതിക്കാണിക്കുന്നതു കണ്ടാണ്, കേസിൽ വിധി വന്നപ്പോൾ ഇന്ന് പ്രതികരണം നടത്തിയത്. എന്നാൽ ആദ്യ ഭാഗത്തു നിന്നും ഇപ്പോൾ ഗൗരവകരമായ അപ്പീൽ വേണമെന്നു തന്നെയാണ് കാണുന്നത്.

ഇതു സംബന്ധിച്ച് രണ്ടു ഭാഗത്തും തൃപ്തികരമല്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്നാണ് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്.

ആ നിലപാടിൽ നിന്നും ഇപ്പോൾ പ്രതിപക്ഷം മാറി. എസ്‌ഐടിയിൽ അവർ വിശ്വാസം അർപ്പിക്കുന്നുണ്ട്.

 അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. ഒരു പ്രതിയെയും സംരക്ഷിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുള്ളതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.