കാസർകോട് പെരിയ ഇരട്ടക്കൊലപാതകക്കേസിൽ കേരളം കാത്തിരുന്ന വിധിയെത്തി

പെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉൾപ്പടെ നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്

author-image
Rajesh T L
New Update
KASARGOD

പെരിയ കൊലപാതക കേസില്‍ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉൾപ്പടെ നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ് ;വിധിയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടുകാര്‍.പ്രതികൾക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്ന്  മരിച്ച ശരത് ലാലിൻ്റെ സഹോദരി അമൃത പ്രതികരിച്ചു. സിബിഐ കേസ് നന്നായി അന്വേഷിച്ചെന്നും അമൃത  മാധ്യമത്തോട് പറഞ്ഞു.2019 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം .ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്.പത്താം പ്രതി ടി രഞ്ജിത്തും 15-ാം പ്രതി എ സുരേന്ദ്രനും (വിഷ്ണു സുര) കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

Verdict CRIMENEWS