/kalakaumudi/media/media_files/2025/11/26/n-vasu-2025-11-26-15-28-40.jpg)
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ചകേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ.വാസുവിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കി ഡിസംബർ 3 ന് വിധിപറയാൻ മാറ്റിവച്ചു.
വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടപ്രകാരം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.
29 ന് മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന്റെ ജാമ്യാപേക്ഷയിൽ വിധി പറയും.
പ്രധാന പ്രതി ഉണ്ണികൃഷ്ണന് വാസു ചുമതലകളിൽ നിന്ന് മാറിയശേഷമാണ് സ്വർണ്ണപാളികൾ കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു.
ശബരിമല മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി.മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനം എടുക്കുന്നതിനായി ബോർഡിനു കൈമാറുകമാത്രമാണ് വാസു ചെയ്തതെന്ന് പ്രതിഭാഗം വാദിച്ചു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എം.എൽഎയുമായിരുന്ന എ.പത്മകുമാറിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്മകുമാറിനെ ഇന്നു കോടതിയിൽ ഹാജരാക്കും മുരാരി ബാബുവിന്റെ ജാമ്യപേക്ഷയിലും വിധി പറയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
