/kalakaumudi/media/media_files/2025/07/20/wall-collapsed-2025-07-20-15-49-13.jpg)
പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ ഒക്കല്‍ ഗവ. എല്‍പി സ്‌കൂള്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്നാണ് മതില്‍ തകര്‍ന്ന് വീണത്. സ്‌കൂളിന് പുറകിലുള്ള കനാല്‍ ബണ്ട് റോഡിലേക്കാണ് മതില്‍ ഇടിഞ്ഞ് വീണത്. ഇന്ന് അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഈ സ്‌കൂളിലേക്കും തൊട്ടടുത്തുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കും കുട്ടികള്‍ പോകുന്ന റോഡാണിത്.സ്‌കൂളിന്റെ മറ്റ് വശങ്ങളിലും സമാനമായ രീതിയില്‍ മതില്‍ ഉണ്ട്. ചെങ്കല്ല് ഉപയോഗിച്ച് നിര്‍മ്മിച്ച മതില്‍ മഴയില്‍ കുതിര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. മതില്‍ പുതുക്കി പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും വര്‍ഷങ്ങള്‍ പഴക്കമുള്ള മതില്‍ പുനര്‍നിര്‍മ്മിക്കാന്‍ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ല എന്ന പരാതികളും ഉയരുന്നുണ്ട്.