/kalakaumudi/media/media_files/2Ze3Smd2OHnZ2LVm6cwD.jpeg)
ജല അതോറിറ്റി ജീവനക്കാരൻ ഇ എഫ് സേവ്യർ പേഴ്സും രേഖകളും ഉടമയായ റിട്ടയേർഡ് ആകാശവാണി ജീവനക്കാരൻ എൻ എം കുമാറിന് കൈമാറുന്നു
തൃക്കാക്കര: റോഡിൽ കിടന്നു കിട്ടിയ പണമടങ്ങിയ പേഴ്സും രേഖകളും തിരികെ നൽകി ജല അതോറിറ്റി ജീവനക്കാരൻ മാതൃകയായി. തൃക്കാക്കര ജല അതോറിറ്റി ഓഫീസിലെ മീറ്റർ റീഡർ ഇ എഫ് സേവ്യർ ആണ് പണമടങ്ങിയ ബാഗ് ഉടമയ്ക്ക് കൈമാറിയത്. മീറ്റർ റീഡിങ്ങ് എടുക്കാനായി കഴിഞ്ഞ ദിവസം കാക്കനാട് എം ആർ എ ഹാൾ പരിസരത്ത് സേവ്യർ എത്തുമ്പോൾ റോഡിൽ പേഴ്സ് കിടക്കുന്നത് കാണുന്നത്.എടിഎം കാർഡ് അടക്കം വിലപ്പിടിപ്പുള്ള രേഖകൾ പേഴ്സിലുണ്ടായിരുന്നു.പേഴ്സിൽ നിന്ന് ലഭിച്ച ഐഡി കാർഡിൽ നിന്നും റിട്ടയേർഡ് ആകാശവാണി ജീവനക്കാരൻ എൻ എം കുമാർ എന്നയാളുടെ പേഴ്സ് ആണെന്ന് തിരിച്ചറിഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് തൃക്കാക്കര വാട്ടർ അതോറ്റി ഓഫീസിൽ വെച്ച് ഇ എഫ് സേവ്യറിൽ നിന്നും പേഴ്സ് കൈപ്പറ്റുകയുമായിരുന്നു