ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു

മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് ജിന്‍സി (26) ആണ് മരിച്ചത്. കണ്ണൂരില്‍നിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ജിന്‍സി.

author-image
Prana
New Update
train 1

പയ്യോളി മൂരാട് റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനില്‍നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് ജിന്‍സി (26) ആണ് മരിച്ചത്. ഇന്നു രാവിലെ ആറു മണിയോടെയാണ് അപകടം.
കണ്ണൂരില്‍നിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ജിന്‍സി. വാതിലിനു സമീപം നില്‍ക്കുമ്പോള്‍ പുറത്തേക്കു വീണാണ് അപകടം ഉണ്ടായത്.
കണ്ണൂരിലെ സുഹൃത്തിനെ സന്ദര്‍ശിച്ച് മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമ്മ ഗിരിജ. സഹോദരി ലിന്‍സി.

woman fall train death