യുവതി കഴുത്തറുത്ത് മരിച്ചനിലയില്‍; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

മുളവുകാട് നോര്‍ത്ത് സ്വദേശിനി ധനിക പ്രഭാകര പ്രഭുവാണ് മരിച്ചത്. ഇവരുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

author-image
Prana
New Update
student death

കൊച്ചി: എറണാകുളം മുളവുകാട് യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുളവുകാട് നോര്‍ത്ത് സ്വദേശിനി ധനിക പ്രഭാകര പ്രഭുവാണ് മരിച്ചത്. ഇവരുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മാതാവ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കാര്യം ഭര്‍ത്താവാണ് ഇന്ന് രാവിലെ പൊലീസില്‍ അറിയിച്ചത്.

woman girl child found dead