നിവിൻ ദുബായിൽ വെച്ച് പീഡിപ്പിച്ചെന്ന് പറഞ്ഞ സമയത്ത് യുവതി കേരളത്തിൽ

ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 

author-image
Anagha Rajeev
New Update
pauli
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി:  നടൻ നിവിൻ പോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 

2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക് എതിരെയാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.

കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ‘കെയർ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി. ഇതേ സംഘം സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി ഒരുമാസം മുൻപു യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയിൽ കേസെടുത്തിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ പീഡനപരാതിയെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. 

nivin pauly