തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു

പെരുവെമ്പ് വാഴക്കോട്ടില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. കൊടുവായൂര്‍ കൈലാസ് നഗറിലെ പറമ്പില്‍ കുറ്റിക്കാട് വെട്ടിത്തെളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തേനീച്ചക്കൂട് ഇളകി തേനീച്ചകള്‍ ചന്ദ്രനെ ആക്രമിക്കുകയായിരുന്നു.

author-image
Prana
New Update
honeybee

കുറ്റിക്കാട് വെട്ടിത്തെളിക്കുന്നതിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. പെരുവെമ്പ് വാഴക്കോട്ടില്‍ ചന്ദ്രന്‍ (52) ആണ് മരിച്ചത്. കൊടുവായൂര്‍ കൈലാസ് നഗറിലെ പറമ്പില്‍ കുറ്റിക്കാട് വെട്ടിത്തെളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ തേനീച്ചക്കൂട് ഇളകി തേനീച്ചകള്‍ ചന്ദ്രനെ ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച 12.30ഓടെയാണ് അപകടം. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

bee Attack death