സത്യം ലോകം അറിയും, ഞാൻ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.. സർക്കാരിനെ ചെളിവാരി എറിയരുത്: രഞ്ജിത്ത്

നിയനടപടികൾ പൂർത്തിയാകുന്ന ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നാണ് രഞ്ജിത്ത് പറയുന്നത്.

author-image
Anagha Rajeev
New Update
ranjith
Listen to this article
00:00 / 00:00

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകൻ രഞ്ജിത്ത്. ആരോപണം തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകും. നിയനടപടികൾ പൂർത്തിയാകുന്ന ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നാണ് രഞ്ജിത്ത് പറയുന്നത്.

എനിക്കെതിരെ നിന്ദ്യമായ രീതിയിൽ ആരോപണം ഉയർത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. എന്ന് ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തോ അന്ന് തൊട്ട് ഒരു സംഘം ആളുകൾ നടത്തിയ നാളുകളുടെ ശ്രമമാണ് ശ്രീലേഖ മിത്രയുടെ ആരോപണം എന്ന രൂപത്തിൽ പുറത്തുവന്നത്. ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഏറ്റിട്ടുള്ള ഈ വലിയ ഡാമേജ് എളുപ്പം മാറുന്നതല്ല.”

”എങ്കിലും എനിക്കിത് തെളിയിച്ചേ പറ്റുള്ളൂ. എനിക്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയേ പറ്റൂള്ളു, അതിൽ ഒരു ഭാഗം നുണയാണെന്ന്. പരസ്പരവിരുദ്ധമായ പരാമർശങ്ങളാണ് നടത്തിയിട്ടുള്ളത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. എന്ത് തന്നെ ആയിരുന്നാലും ഞാൻ നിയനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് പിന്നിലെ സത്യം എന്തെന്ന് ലോകം അറിഞ്ഞേ പറ്റുള്ളു.”

”അത് എന്റെ സുഹൃത്തുക്കളുമായും വക്കീൽ ഓഫീസുമായി ഞാൻ ബന്ധപ്പെട്ട് കഴിഞ്ഞു. കേരള സർക്കാറിനെതിരെ സിപിഐഎം എന്ന പാർട്ടിക്കെതിരെ വലതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉള്ളവരും അവർക്ക് മുന്നിൽ പോർമുഖത്ത് എന്ന പോലെ നിൽക്കുന്ന മാധ്യമപ്രവർത്തകരും സംഘടിതമായി ആക്രമിക്കുന്നുണ്ട്. ഈ ചെളിവാരി എറിയൽ നടന്നു കൊണ്ടിരിക്കുകയാണ്. അതിൽ ഒന്നിൽ എന്റെ പേരാണ് ഉള്ളത്.”

”സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനത്തിൽ തുടരുക എന്നത് ശരിയല്ല എന്ന് തോന്നി. നിയമനടപടികൾ പൂർത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. അത് അത്ര വിദൂരമല്ല. സർക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത് എന്ന് എന്റെ ബോധ്യമാണ്. അതുകൊണ്ട് ഞാൻ രാജി വയ്ക്കുന്നു” എന്നാണ് രഞ്ജിത്ത് പറഞ്ഞു.

 

Director Renjith