പമ്പയാറ്റില്‍ ചാടിയ യുവാവിനെ രക്ഷിച്ചു

എബ്രഹാം റിനു വര്‍ഗ്ഗീസ് ആറിലേക്ക് ചാടി അതിസാഹസികമായി രക്ഷിച്ചു. സഹപ്രവര്‍ത്തകന്‍ വിനീതിന്റെ സഹായത്തോടെ വന്യദാസിനെ വെള്ളത്തില്‍ നിന്ന് കരയ്ക്കു കയറ്റി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ പമ്പ ആശുപത്രിയില്‍ എത്തിച്ചു.

author-image
Prana
New Update
chalam river
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയ യുവാവ് മനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പമ്പയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെല്‍വേലി നാദാപുരം മാവട്ടം സെല്‍വമരുതില്‍ വന്യദാസ് (33) ആണ് പാമ്പായാറ്റിലേക്ക് എടുത്തുചാടിയത്. ഒഴുക്കില്‍പ്പെട്ടു താഴേക്കു പോയ യുവാവിനെ പാലക്കടവ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഗ്‌നിശമന സേനാ അംഗം എബ്രഹാം റിനു വര്‍ഗ്ഗീസ് ആറിലേക്ക് ചാടി അതിസാഹസികമായി രക്ഷിച്ചു. സഹപ്രവര്‍ത്തകന്‍ വിനീതിന്റെ സഹായത്തോടെ വന്യദാസിനെ വെള്ളത്തില്‍ നിന്ന് കരയ്ക്കു കയറ്റി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിന്റെ ആംബുലന്‍സില്‍ പമ്പ ആശുപത്രിയില്‍ എത്തിച്ചു.