ഭാര്യമാതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച  യുവാവ് പിടിയില്‍

കുടുംബ കോടതിയുടെ പരിസരത്ത് ഭാര്യാമാതാവിനെതിരെ യുവാവിന്റെ ആക്രമണം. വണ്ടൂര്‍ സ്വദേശി ശാന്തയെ മകളുടെ ഭര്‍ത്താവ് ബൈജു കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.

author-image
Prana
New Update
arrest
Listen to this article
0.75x1x1.5x
00:00/ 00:00

കുടുംബ കോടതിയുടെ പരിസരത്ത് ഭാര്യാമാതാവിനെതിരെ യുവാവിന്റെ ആക്രമണം. വണ്ടൂര്‍ സ്വദേശി ശാന്തയെ മകളുടെ ഭര്‍ത്താവ് ബൈജു കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹമോചനക്കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ കോടതിയിലെത്തിയത്. വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. കത്തിയും വാളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ബൈജു കോടതിക്ക് സമീപത്ത് എത്തിയതെന്നാണ് വിവരം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നും ഇയാള്‍ക്കെതിരെ വധശ്രമം, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുമെന്നുമാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Attack mother in law custody