/kalakaumudi/media/media_files/OHlt1VB9Q4EGK2rFU3fd.jpg)
കൊച്ചി: ജോലിക്കായി എറണാകുളത്ത് നിന്നുപോയ യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. തിരുവല്ലയിലേക്ക് യാത്രയാക്കിയ ഭാര്യയേയും മകളെയും പറ്റി വിവരമില്ലെന്ന് കാണിച്ച് ഭർത്താവ് മനുവാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്. തമിഴ്നാട് സ്വദേശിയും തേവര ഫാത്തിമ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മനു ഇന്നലെ രാവിലെ 5.45നാണ് ഭാര്യ ബെറ്റി ഫ്രാൻസിസിനെയും (27) ഒരുവയസുള്ള മകളെയും ട്രെയിനിൽ യാത്രയാക്കിയത്. മൂത്തമകനെ ഭർത്താവിനൊപ്പമാക്കിയാണ് ബെറ്റി ജോലിക്കായി പോയത്.
തിരുവനന്തപുരം സ്വദേശിയായ ബെറ്റിയും മനുവും ആറുവർഷം മുമ്പാണ് വിവാഹിതരായത്. ഓൺലൈൻ ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു. ബെറ്റി വിവാഹത്തിനുമുമ്പ് തിരുവല്ലയിൽ ജോലി ചെയ്തിരുന്നതായും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
