യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബർ പിടിയിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബർ പിടിയിൽ. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു

author-image
Prana
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് മുങ്ങിയ യുട്യൂബർ പിടിയിൽ. കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) ചേവായൂർ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു പിടികൂടിയത്. യുവതിയെ മൂന്നു മാസം മുൻപ് പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം മുങ്ങിയ പ്രതിക്കായി പൊലീസ് വിവിധ ജില്ലകളിൽ അന്വേഷണം നടത്തി. പതിമൂന്നിലേറെ മൊബൈൽ ഫോൺ നമ്പർ മാറ്റി ഉപയോഗിച്ച പ്രതി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ്, ഇന്നലെ പ്രതി ഫറോക്കിൽ എത്തിയ വിവരം അറിഞ്ഞു. പൊലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

youtuber