ജനനായകന്റെ ഭൗതിക ദേഹം ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

മന്ത്രിമാർ, എം. എൽ. എ, എം. പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും സെൻട്രൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. അന്തിമോപചാരം അർപ്പിച്ച ശേഷം പൊതുജനങ്ങൾ

author-image
Shibu koottumvaathukkal
New Update
VS DEATH

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. സെക്രട്ടേറിയറ്റ് ക്യാമ്പസിൽ മന്ത്രിമാർ, എം. എൽ. എ, എം. പി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും സെൻട്രൽ സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. പൊതുജനങ്ങൾക്ക് സെക്രട്ടേറിയറ്റ് ക്യാമ്പസിലേക്ക് നോർത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകൾ വഴിയാണ് പ്രവേശനം. അന്തിമോപചാരം അർപ്പിച്ച ശേഷം പൊതുജനങ്ങൾ വൈ. എം. സി. എ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിലും സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള നിരത്തുകളിലും പാർക്കിംഗ് അനുവദിക്കില്ല.

trivandrum secretariat v s achuthanandan