മഅ്ദനിയുടെ വീട്ടിൽ മോഷണം: പിതാവിന്റെ സഹായി അറസ്റ്റിൽ

കഴി​ഞ്ഞ ദി​വസം ആഭരണങ്ങൾ കാണാതായതി​നെ തുടർന്ന് കുടുംബം പൊലീസി​ൽ പരാതി​ നൽകി​യി​രുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനി​ൽ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച രണ്ട് പവന്റെ കൈച്ചെയി​ൻ കണ്ടെടുത്തു.

author-image
Shyam Kopparambil
New Update
1

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ കലൂർ ദേശാഭിമാനി റോഡിലെ വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണവും 7500 രൂപയും മോഷ്ടി​ച്ച കേസിൽ സഹായിയെ എളമക്കര പൊലീസ് അറസ്റ്റ്ചെയ്തു. വീട്ടി​ൽ കഴി​യുന്ന മഅ്ദനി​യുടെ പി​താവി​നെ ശുശ്രൂഷി​ക്കുന്ന തിരുവനന്തപുരം പാറശാല ധനുവച്ചപുരം കൊറ്റമം ഷഹാന മൻസി​ലി​ൽ റംഷാദ് (23) ആണ് കുടുങ്ങി​യത്. ഇയാൾക്കെതി​രെ തി​രുവനന്തപുരത്ത് 35 കേസുണ്ട്.

കഴി​ഞ്ഞ ദി​വസം ആഭരണങ്ങൾ കാണാതായതി​നെ തുടർന്ന് കുടുംബം പൊലീസി​ൽ പരാതി​ നൽകി​യി​രുന്നു. ഇന്നലെ പൊലീസ് സ്റ്റേഷനി​ൽ ചോദ്യം ചെയ്തപ്പോൾ ഇയാളുടെ മലദ്വാരത്തി​ൽ ഒളി​പ്പി​ച്ച രണ്ട് പവന്റെ കൈച്ചെയി​ൻ കണ്ടെടുത്തു. അവശേഷി​ക്കുന്നതി​ൽ കുറേ സ്വർണം വി​ൽക്കാനായി​ കൂട്ടുകാരനെ ഏൽപ്പി​ച്ചെന്നും വെളി​പ്പെടുത്തി​. കൂട്ടുകാരനായി​ തെരച്ചി​ൽ നടത്തി​ വരി​കയാണ്. മഅ്ദനി​ വൃക്കരോഗം മൂർച്ഛി​ച്ചതി​നെ തുടർന്ന് ഒരു മാസത്തോളമായി​ എറണാകുളം മെഡി​ക്കൽ ട്രസ്റ്റ് ആശുപത്രി​യി​ൽ ചി​കി​ത്സയി​ലാണ്.

എസ്.ഐ.മനോജ്, എ.എസ്.ഐ. മുജീബ്, സീനിയർ സി.പി.ഒ. അനീഷ്, സി.പി.ഒ.ജിനുമോൻ, വനിതാ സി.പി.ഒ. ബുഷറ എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Crime kochi Crime News CRIMENEWS