സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം

രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് മോഷണം നടന്നത്.

author-image
Prana
New Update
suresh gopi

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലം മാടന്‍നടയിലെ കുടുംബ വീട്ടില്‍ മോഷണം. വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും മോഷ്ടിച്ചു. ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് പേരാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് മോഷണം നടന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.

house Theft kollam Suresh Gopi