കാക്കനാട് ജുവനൈയിൽ ഹോമിൽ നിന്നും മോഷണക്കേസ് പ്രതികൾ ചാടി പോയി

കാക്കനാട് ജുവനൈയിൽ ഹോമിൽ നിന്നും മോഷണക്കേസ് പ്രതികൾ ചാടിപോയി.ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം..ഭക്ഷണം കഴിക്കാനായി മുറിയിൽ നിന്നും ഇറക്കിയപ്പോൾ ഇരുവരും കെയർടേക്കർമാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിടുകയായിരുന്നു.

author-image
Shyam
New Update
kuu

തൃക്കാക്കര: കാക്കനാട് ജുവനൈയിൽ ഹോമിൽ നിന്നും മോഷണക്കേസ് പ്രതികൾ ചാടിപോയി.ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.ഭക്ഷണം കഴിക്കാനായി മുറിയിൽ നിന്നും ഇറക്കിയപ്പോൾ ഇരുവരും കെയർടേക്കർമാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിടുകയായിരുന്നു.കെയർടേക്കർമാരായ തോമസ്,റെജിമോൻ എന്നിവരെ പൂട്ടിയിട്ട ശേഷം ഇരുവരും  ജുവനൈയിൽ ഹോമിൽ നിന്നും രക്ഷപ്പെട്ടത്.ഇരുവരും ബൈക്ക് മോഷണ കേസിലെ പ്രതികളാണ്.തൃക്കാക്കര - ഇൻഫോപാർക്ക് പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന ആരംഭിച്ചു 
 

kakkanad news kakkanad