വീട് കുത്തിതുറന്ന് സ്വര്‍ണം മോഷ്ടിച്ചു

ചെറുതുരുത്തി പതിമൂന്നാം വാര്‍ഡില്‍ കടവത്ത് അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.

author-image
Sruthi
New Update
train theft

theft in thrissur

തൃശൂര്‍ ചെറുതുരുത്തിയില്‍ വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്ന് മോഷ്ടാക്കള്‍ 12 പവന്‍ സ്വര്‍ണം കവര്‍ന്നു. ചെറുതുരുത്തി പതിമൂന്നാം വാര്‍ഡില്‍ കടവത്ത് അനൂപിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കവര്‍ച്ച നടന്നത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്.രാവിലെ അനൂപിന്റെ ഭാര്യയാണ് വാതില്‍ തുറന്നു കിടക്കുന്നതായി ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാര തുറന്നു കിടക്കുന്ന നിലയിലും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായും അറിഞ്ഞത്.

 

Theft