കൊല്ലത്ത് സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു

നിഷാദ് തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായത്.

author-image
Vishnupriya
New Update
d

കൊല്ലം : തെന്മലയില്‍ സദാചാര ഗുണ്ടായിസത്തിന്റെ പേരിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഇടമണ്‍ സ്വദേശിയായ നിഷാദിനെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം നടന്നത്.

നിഷാദ് തന്റെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനത്തിനിരയായത്. സുജിത്,രാജീവ്, സിബിന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നു. ഇവര്‍ നിഷാദിനെ വീട്ടില്‍ നിന്നും വലിച്ചിഴയ്ക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

ശേഷം കൈലി ഉപയോഗിച്ച് പോസ്റ്റില്‍ കെട്ടിയിട്ടു. തുടര്‍ന്ന് നിഷാദിനെ നഗ്നനാക്കി മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോയില്‍ നിന്നും സ്ത്രീയുടെ ശബ്ദവും കേള്‍ക്കാം. ഇതില്‍ നിന്നും സ്ത്രീകളും ആക്രമണത്തിൽ ഉള്‍പ്പെട്ടെന്ന് മനസിലാക്കാം.

വീട് വളഞ്ഞ അഞ്ചുപേരില്‍ നാലുപേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാംപ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിന്‍, നാലാം പ്രതി അരുണ്‍ ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. അയാള്‍ മൈക്ക് ഓപ്പറേറ്ററായ വ്യക്തിയാണെന്ന് പറയുന്നു.

അയാള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്. നേരെത്തെതന്നെ സുജിത്തും നിഷാദും തമ്മില്‍ കുടുംബവഴക്ക് ഉണ്ടായതായി പറയപ്പെടുന്നു. അതിന് ബാക്കിപത്രമാണ് ഈ സംഭവമെന്ന് പോലീസ് പറയുന്നു. നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സംഭവത്തില്‍ ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.

Assault kollam