തെന്നല ബാലകൃഷ്ണ പിളളക്ക് യാത്രാമൊഴി ; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.

author-image
Sneha SB
New Update
THENNALA

തിരുവനന്തപുരം : അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിളളക്ക് അന്ത്യാഞ്ചലി അര്‍പ്പിച്ച് നാട്.ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച ഭൗതികശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.രണ്ടുതവണ കെപിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ച തെന്നല ബാലകൃഷ്ണപിള്ള, രണ്ടുതവണ അടൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു.മൂന്ന് തവണ രാജ്യസഭാ അംഗവും ആയിട്ടുണ്ട്.

 

congress leader