/kalakaumudi/media/media_files/2025/08/18/eit4l0x15614-1-2025-08-18-09-14-21.jpg)
കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി ഡി എച്ച് ക്യു യൂണിറ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി സബ് ഇൻസ്പെക്ടർ ബി.സജി
സെക്രട്ടറിയായി സബ്ഇൻസ്പെക്ടർ വൈ.സാബു,
ട്രഷററായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.ജെ. ബിജോയ്,
വൈസ് പ്രസിഡന്റ് സബ് ഇൻസ്പെക്ടർ ജി ബൈജു,ജോയിന്റ് സെക്രട്ടറി സബ് ഇൻസ്പെക്ടർ സാം ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ ട്രഷററായി ഡി എച്ച് ക്യുവിലെ ടി. കണ്ണനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. കൗൺസിലർമാരായ സി. ജയസൂര്യ, ബി. ഉണ്ണിരാജ, എസ്.കണ്ണൻ,ഡി. ജയപ്രകാശ്, ടി. സുജിൻകുമാർ, എക്സ്. സെബാസ്റ്റ്യൻ, വിനോദ് ജെറാൾഡ്, എസ്. ഐ.പ്രേം പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ സബ്ബ് ഇൻസ്പെക്ടർ വൈ.സാബുവിനെ സഹപ്രവർത്തകർ അനുമോദിച്ചു.