/kalakaumudi/media/media_files/2025/05/06/CAYYPRKHK1lzweUoroOa.jpeg)
തൃക്കാക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊള്ള ചോദ്യം ചെയ്യുവാൻ ധൈര്യമുള്ള ആരും സി.പി.എമ്മിൽ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട്
കെപിസിസി ആഹ്വാനപ്രകാരംജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി പാർട്ടി സെക്രട്ടറി ആയിരുന്നപ്പോൾ വി എസ് അച്യുതാനന്ദനെയെങ്കിലും ഭയമുണ്ടായിരുന്നു, എന്നാൽ ഇന്നതില്ല. എന്തു ചെയ്താലും ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെന്നും അദ്ദേഹം പറഞ്ഞു. ഈ അവസ്ഥ പിണറായി വിജയന് തുടരെ തുടരെ അഴിമതിയും ധൂർത്തും ധൈര്യമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലും ഭരണത്തിനും ഏകാധിപത്യവും സർവാധിപത്യവും നടപ്പിലാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത അഴിമതിയാണ് പിണറായി വിജയൻ നടത്തുന്നത്. ബ്രാഞ്ച് സെക്രട്ടറി മുതൽ മുഖ്യമന്ത്രി വരെ എല്ലാവരും സമ്പത്ത് വാരിക്കൂട്ടുകയാണ്.ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
എ.ഐ.സി.സി സെക്രട്ടറി റോജി എം ജോൺ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.ജെ പൗലോസ്,വി.പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം. ലിജു, ബി.എ അബ്ദുൽ മുത്തലിബ്, എം.എൽ.എ മാരായ അൻവർ സാദത്ത്,
ടി.ജെ വിനോദ്, എൽദോസ് കുന്നപ്പള്ളി,നേതാക്കളായ അജയ് തറയിൽ, എൻ.വേണുഗോപാൽ, കെ.പി ധനപാലൻ, ജയ്സൺ ജോസഫ്, പി.ജെ ജോയ്, ടി.എം സക്കീർ ഹുസൈൻ,ഐ.കെ രാജു, കെ.എം സലിം,ടോണി ചമ്മിണി, ആശ സനൽ, മനോജ് മൂത്തേടൻ, ബാബു പുത്തനങ്ങാടി, സേവിയർ തായങ്കേരി, ഉല്ലാസ് തോമസ്, പി.കെ അബ്ദുൽ റഹ്മാൻ,കെ.കെ ഇബ്രാഹിംകുട്ടി, സുനില സിബി, റാഷിദ് ഉള്ളംപിള്ളി, ആൻറണി പൈനുംതറ തുടങ്ങിയവർ സംസാരിച്ചു .