തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളും കുറ്റകൃത്യങ്ങളും കൂടുന്ന സാഹചര്യത്തിലും പല പോലീസ് സ്റ്റേഷനുകളിലും പോലീസുകാരുടെ എണ്ണം വളരെ കുറവാണെന്ന് റിപ്പോർട്ട്.പോലീസ് സേനയുടെ പ്രവർത്തനത്തിന് ഓരോ സ്‌റ്റേഷനിലും 100 പോലീസുകാർ വരെ വേണമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ,സംസ്ഥാനത്തെ അഞ്ച് സ്റ്റേഷനുകളിൽ മാത്രമാണ് നൂറിൽ കൂടുതൽ പോലീസുകാരുള്ളത്.245 പോലീസ് സ്‌റ്റേഷനുകളിലായി പരമാവധി 40 പേർ. ഇതിൽ 41 സ്റ്റേഷനുകളിൽ 19-നും 30-നും ഇടയിൽ പോലീസുകാരാണുള്ളത്. 204 സ്റ്റേഷനുകളിലായി 40 പോലീസുകാരാണുള്ളത്.
ജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും കാരണം സേനയിൽ ആത്മഹത്യകളും സ്വയം വിരമിക്കുന്നവരും വർധിച്ചിട്ടും സ്റ്റേഷനുകളിൽ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റി നൽകുന്നതും കാര്യക്ഷമമായി നടപ്പാക്കാത്തതും പ്രതിസന്ധി കൂട്ടന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
