കേരളത്തില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.

author-image
Sneha SB
New Update
KALLAKADAL

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത മുന്നറിയിപ്പ് നല്‍കി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 2.0 മുതല്‍ 2.1 മീറ്റര്‍ വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മുതല്‍  ഇന്ന് (28/06/2025) ഉച്ചയ്ക്ക് 02.30 വരെ 2.9 മുതല്‍ 3.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുമാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിപ്പുണ്ട്.

sea attack high wave warning