ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഇല്ല

അതേസമയം, കേസിന്റെ വിചാരണ വേളയിൽ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ നിയമപരമായ മാർഗം തേടാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോർട്ടും കോടതി ഫയൽ ചെയ്തു

author-image
Anagha Rajeev
New Update
shuhaib murder
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സംഭവം നടന്ന് അഞ്ച് വർഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കേസിന്റെ വിചാരണ വേളയിൽ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാൽ നിയമപരമായ മാർഗം തേടാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അന്തിമ അന്വേഷണ റിപ്പോർട്ടും കോടതി ഫയൽ ചെയ്തു.

അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെയാണ് മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവർ പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ ചൂണ്ടികാട്ടി. ഇതിലാണ് വിചാരണ വേളയിൽ ആരുടെയും പങ്കുതെളിഞ്ഞാൽ നിയമപരമായ നടപടി സ്വീകരിക്കാൻ മാതാപിതാക്കൾക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

Shuhaib murder