അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല.

എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താൻ പൊതുസേവകൻ ആണെന്നും, അതിനാൽ അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

author-image
Devina
New Update
ajithkumaarr

കൊച്ചി :അനധികൃത സ്വത്തു സമ്പാദനക്കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല.  

അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വിജിലൻസ് കോടതി ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് കോടതി വിലയിരുത്തി.

 മുഖ്യമന്ത്രിക്കെതിരായ കോടതി പരാമർശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീൻ നീക്കിയിട്ടുണ്ട്.

 ക്ലീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടാണ്, അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

 നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലാത്തതിനാൽ, ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.

എജിഡിപിയായി സേവനം അനുഷ്ഠിക്കുന്ന താൻ പൊതുസേവകൻ ആണെന്നും, അതിനാൽ അന്വേഷണത്തിന് സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണെന്നും അജിത് കുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. പരാതിക്കാർ മുൻകൂർ അനുമതി തേടേണ്ടതാണെന്ന് കോടതി വിധിച്ചു.

 നെയ്യാറ്റിൻകര പി നാഗരാജ് ആണ് അജിത് കുമാറിനെതിരെ പരാതി നൽകിയിരുന്നത്.